SignIn
Kerala Kaumudi Online
Thursday, 19 September 2024 10.21 AM IST

ഒരുവയസുകാരിയുടെ മുഖത്ത് തെരുവുനായ കടിച്ചു

Increase Font Size Decrease Font Size Print Page
photo

കരുനാഗപ്പള്ളി: റോഡിനോട് ചേർന്ന വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ മുഖത്ത് തെരുവുനായ കടിച്ചു. കോഴിക്കോട് ശ്രീവിലാസത്ത് സജിത്ത് - കാർത്തിക ദമ്പതികളുടെ മകൾ കുഞ്ഞാറ്റയ്ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം.

കവിളത്ത് കടിയേറ്റ കുഞ്ഞിനെ ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ കുഞ്ഞിനൊപ്പം കാർത്തിക വട്ടത്തറ ജംഗ്ഷന് സമീപമുള്ള കുടുംബവീട്ടിൽ പോയിരുന്നു. അവിടെ വച്ചാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ ഓടിയെത്തിയപ്പോഴേക്കും നായ രക്ഷപ്പെട്ടു. നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും നായയെ കണ്ടെത്താനായില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DOG BITE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.