വടകര: കെ-റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരം അഡ്വ.സി.വത്സലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുബിൻ മടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കമ്മിറ്റി അംഗം സി. നിജിൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരൻ,വി.കെ പ്രേമൻ, നല്ലാടത്ത് രാഘവൻ, സതീശൻ കുരിയാടി, പറമ്പത്ത് ദാമോദരൻ, നടക്കൽ വിശ്വനാഥൻ, ബിജുൽ ആയാടതിൽ, ഷംസുദ്ധീൻ കല്ലിങ്കൽ, എന്നിവർ പ്രസംഗിച്ചു. പ്രഭിൻ പാക്കയിൽ,കെ.കെ.കൃഷ്ണദാസ്, സജിത്ത് മാരാർ, അജേഷ് കോയാന്റവിട തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |