തൃക്കാക്കര: പടമുകൾ പാലച്ചുവട് റോഡിൽ സാറ്റലൈറ്റ് സെവൻത് അവന്യൂ റോഡിലെ ഓയോ ഫ്ലാറ്റിൽ നിന്ന് ലക്ഷങ്ങളുടെ മയക്കുമരുന്ന് ശേഖരം തൃക്കാക്കര പൊലീസ് പിടികൂടി. മയക്കുമരുന്ന് മുറിയിൽ സൂക്ഷിച്ചതിന് കോട്ടയം, ഇടുക്കി സ്വദേശികളായ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. അനന്തു (26), തൻസീം (24), അലൻ മാത്യു (23) എന്നിവരാണ് ഇന്നലെ വൈകിട്ട് അറസ്റ്റിലായത്. എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പുകൾ, കഞ്ചാവ് എന്നിവ സഞ്ചിയിലും മറ്റുമായി മുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മയക്കുമരുന്ന് തൂക്കുന്ന ത്രാസും അവ വിൽക്കാനുള്ള ചെറിയ പായ്ക്കറ്റുകളും മയക്കുമരുന്ന് കത്തിച്ചു ഉപയോഗിക്കാനുള്ള ഉപകരണങ്ങളും മുറിയിൽ നിന്ന് പിടിച്ചെടുത്തു. മയക്കുമരുന്നിന്റെ അളവും വിലയും കണക്കാക്കി വരുന്നതേയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |