പഴയങ്ങാടി:പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ മുഴുവൻ സംജ്ജീകരണങ്ങളോട് കൂടി നിർമ്മിക്കുന്ന കൊവിഡ് ഐസുലേഷൻ വാർഡ് കെട്ടിടം നിർമ്മാണത്തിലെ അപാകത മൂലം പൊളിച്ച് നീക്കി. തറ ഭാഗത്ത് അപാകത കണ്ടെത്തിയതിനെ തുടർന്നാണ് പൊളിച്ചുമാറ്റി പുനർനിർമ്മിക്കാൻ തീരുമാനമായത്.
കല്യാശ്ശേരി എം.എൽ.എ എം.വിജിന്റെ നിർദേശത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ കെട്ടിടത്തിന്റെ തറ പരിശോധിച്ചിരുന്നു.നിർമ്മാണത്തിൽ അപാകത കണ്ടെത്തിയതിനെ തുടർന്നാണ് കെട്ടിടം പൊളിച്ച് മാറ്റി പുനർനിർമ്മാണം നടത്താൻ നിർദേശം നൽകിയത്.ടി.ഡി.എൽ.സി.എസിനാണ് നിർമ്മാണ ചുമതല. 1. 60 കോടി രൂപയാണ് ഐസുലേഷൻ വാർഡിന്റെ നിർമ്മാണചിലവ്. കെട്ടിടം ആധുനികമായി സജ്ജീകരിക്കാൻ കിഫ്ബിയും എം.എൽ.എ ഫണ്ടുമാണ് ഉപയോഗിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |