പയ്യന്നൂർ : ദേശീയ ബധിരത നിയന്ത്രണ പരിപാടിയുടെ ഭാഗമായി നഗരസഭ , ഗവ : താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കു കേൾവി പരിശോധന ക്യാമ്പ് ശ്രവണ രക്ഷ" സംഘടിപ്പിച്ചു.അന്നൂർ യു.പി.സ്കൂളിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ വി.വി.സജിത ഉൽഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.കെ.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ആസ്പത്രി ഇ.എൻ.ടി.വിഭാഗം കൺസൾട്ടന്റ് ഡോ.രഞ്ജിത്ത് , പദ്ധതി വിശദീകരിച്ചു. പി.ടി.എ.പ്രസിഡന്റ് കെ.യു.നിഷാദ്, പ്രധാനാദ്ധ്യാപിക പി.യു.ബിന്ദു, താലൂക്ക് ആസ്പത്രി പി.ആർ.ഒ.ജാക്സൺ ഏഴിമല, ഓഡിയോ മെട്രിസ്റ്റ് അനുപമ, ഒപ്റ്റോൾമെറ്റിസ്റ്റ് ശ്രുതി, സ്റ്റാഫ് സെക്രട്ടറി പി. സുധീഷ് സംസാരിച്ചു. അമിതമായ മൊബൈൽഫോൺ, ടി.വി., കമ്പ്യൂട്ടർ എന്നിവയുടെ ഉപയോഗവും മറ്റു പ്രശ്നങ്ങളും കേൾവി - കാഴ്ച പ്രശ്നങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് കേൾവി - കാഴ്ച പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |