കൊച്ചി: കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മൂന്ന് ദിവസത്തെ 15-ാമത് അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിനും എക്സിബിഷനും ഇന്ന് കൊച്ചിയിൽ തുടക്കം. രാവിലെ 11.30ന് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. മെട്രോ, ജലമെട്രോ എന്നിവയുൾപ്പെടെ സംയോജിത ഗതാഗത സംവിധാനത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന നഗരമെന്ന നിലയിലാണ് കൊച്ചിയെ കോൺഫറൻസിനായി തിരഞ്ഞെടുത്തതെന്ന് കേന്ദ്ര നഗരകാര്യ മന്ത്രാലയ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ ജയ്ദീപ് വാർത്ത പറഞ്ഞു. കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബെഹ്റ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |