മൂവാറ്റുപുഴ: ചിന്തിപ്പിച്ചും രസിപ്പിച്ചും കൗതുകങ്ങൾ മനസിൽ നിറച്ചും എറണാകുളം ജില്ലാ സ്കൂൾ ശാസ്ത്രോത്സവം സമാപിച്ചു. രണ്ടു ദിവസങ്ങളിലായി മൂവാറ്റുപുഴ നഗരത്തിലെ ആറ് സ്കൂളിലുകളിലായി നടന്ന ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തിപരിചയ, ഐ.ടി മേളയിൽ അയ്യായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
കോട്ടയം എറണാകുളം ജില്ലകൾ ഉൾപ്പെടുന്ന എറണാകുളം മേഖലാ വൊക്കേഷണൽ എക്സ്പോയും മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചു. മൂവാറ്റുപുഴ തർബിയത്ത് സ്കൂളിൽ നടന്ന എക്സ്പോയിൽ 65 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ പഠനത്തിന്റെ ഭാഗമായി നിർമ്മിച്ച വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടന്നു.
മൂവാറ്റുപുഴ നിർമ്മല ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ ജോൺ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, ഡി.ഇ.ഒ ആർ. വിജയ, നഗരസഭ ഉപസമിതി അദ്ധ്യക്ഷന്മാരായ പ്രമീള ഗിരീഷ് കുമാർ, നിസ അഷറഫ്, പി.എം. അബ്ദുൾ സലാം, നഗരസഭ കൗൺസിലർമാരായ ജിനു ആന്റണി, സുധ രഘുനാഥ്, നെജില ഷാജി, പി.എം. സലീം, ആശ അനിൽ, ലൈലാ ഹനീഫ, ജോർജ് ജോളി, സെബി കെ. സണ്ണി, അമൽ ബാബു, കെ.കെ. സുബൈർ, എറണാകുളം ഡയറ്റ് പ്രിൻസിപ്പൽ ജി.എസ്. ദിപ, ഡി.ഇ.ഒമാരായ എ.ആർ. സുധർമ്മ, സി.സി. കൃഷ്ണകുമാർ, നിർമ്മല ഹൈസ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. ആന്റണി പുത്തൻകുളം എന്നിവർ സംസാരിച്ചു.
ഈമാസം 9, 10, 11 തിയതികളിൽ ആയി സെന്റ് ആൽബേർട്സ്, തേവവര എസ്.എച്ച് ഹൈസ്കൂൾ, പുല്ലേപ്പടി ഡി.യു.എച്ച്.എസ് എന്നിവിടങ്ങളിലായി സംസ്ഥാന സ്കൂൾ ശാസ്ത്രമേള നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |