SignIn
Kerala Kaumudi Online
Wednesday, 01 May 2024 3.56 PM IST

ലഹരി നിർമ്മാർജ്ജന പ്രവർത്തനങ്ങളുമായി കെ.വി.വി.ഇ.എസ് വനിതാ വിംഗ്

kvves-
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ വനിതാ വിംഗ് കൗൺസിൽ യോഗവും തിരഞ്ഞെടുപ്പും ടൗൺഹാളിൽ കേരള കെ.വി.വി.ഇ.എസ് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ്ബ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ റിയാസ്, ട്രഷറർ സി.എസ് അജ്മൽ, വനിതാ വിംഗ് പ്രസിഡന്റ് സുബൈദ നാസർ തുടങ്ങിയവർ സമീപം

കൊച്ചി: ലഹരി നിർമ്മാർജ്ജനത്തിന് വിവിധ കർമ്മ പദ്ധതികളുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗും.

ജില്ലാ വനിതാവിംഗിന്റെ ദ്വൈവാർഷിക കൗൺസിൽ യോഗത്തിലാണ് ലഹരിക്കെതിരെ കൂട്ടായ്മ രൂപീകരിച്ചത്. എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച കൗൺസിൽ യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും കെ.വി.വി.ഇ.എസ് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് സുബൈദ നാസർ അദ്ധ്യക്ഷത വഹിച്ചു. സുബൈദ നാസർ (പ്രസിഡന്റ്), സിനിജാ റോയി (ജനറൽ സെക്രട്ടറി), സുനിതാ വിനോദ് (ട്രഷറർ) എന്നിവരടങ്ങുന്ന പുതിയ ഭരണ സമിതിയെയും തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.