തിരുവനന്തപുരം: ഭാഗ്യക്കുറി വകുപ്പിൽ ആർട്ട് വർക്കുകൾ ചെയ്യുന്നതിന് BFA/ DFA യോഗ്യതയുള്ള, കോറൽഡ്രാ, ഇലസ്ട്രേറ്റർ, ഫോട്ടോഷോപ്പ്, പേജ് മേക്കർ, സോഫ്ട് വെയറുകളിൽ പ്രാവീണ്യവും 3 വർഷം പ്രവൃത്തി പരിചയവുമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 20,065 രൂപ പ്രതിമാസ നിരക്കിൽ ഒരു വർഷത്തേക്കാണ് കരാർ നിയമനം. പ്രായം 25 മുതൽ 45 വരെ. രേഖകളുടെ പകർപ്പ് സഹിതം ഡയറക്ടർ, ഡയറക്ടറേറ്റ് ഒഫ് സ്റ്റേറ്റ് ലോട്ടറീസ്, വികാസ് ഭവൻ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ നവംബർ 10 നു മുമ്പ് അപേക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |