SignIn
Kerala Kaumudi Online
Wednesday, 01 May 2024 3.29 AM IST

ജില്ലകളിൽ കരിയർ ഡെവലപ്‌മെന്റ് സെന്ററുകൾ ഉടൻ: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കരിയർ ഡെവലപ്‌മെന്റ് സെന്ററുകൾ സ്ഥാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. വ്യാവസായിക പരിശീലന വകുപ്പ്, എംപ്ലോയ്‌മെന്റ് വകുപ്പ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെയും മാതൃകാ സ്ഥാപനമാക്കും. എംപ്ലോയ്‌മെന്റ് വകുപ്പിന്റെ പ്രവർത്തനം കരിയർ ഗൈഡൻസ് മേഖലയിലേക്കും വ്യാപിപ്പിക്കും. സംസ്ഥാനത്തെ ആദ്യ കരിയർ നയം ഉടൻ പ്രഖ്യാപിക്കും.

ഐ.ടി.ഐ പഠനം പൂർത്തീകരിച്ച് ഇറങ്ങുന്നവർക്ക് നൈപുണ്യ പരിശീലനവും ഭാഷാപഠന സഹായവും നൽകും. കൂടുതൽ ഐ.ടി.ഐകളിൽ ഉത്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കുകയും കോഴ്‌സുകളി​ലെ സി​ലബസ് പരി​ഷ്‌കരി​ക്കുകയും ചെയ്യുമെന്നും മന്ത്രി​ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.