ആലപ്പുഴ: അശാസ്ത്രിയമായി നിർമ്മിച്ച റോഡും കാനയും മൂലം നഗരപ്രദേശവും വ്യാപാര സ്ഥാപനങ്ങളും ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ടിൽ അകപ്പെടുന്ന പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.ഐ മുല്ലയ്ക്കൽ ലോക്കൽ കമ്മറ്റിയുടെ നേത്യത്വത്തിൽ എ.വി.ജെ ജംഗ്ഷനിൽ ധർണ്ണ സംഘടിപ്പിച്ചു. വ്യാപാരികളടക്കം പങ്കെടുത്ത ധർണ്ണ സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്യ്തു . മുല്ലയ്ക്കൽ ലോക്കൽ കമ്മറ്റി സെക്രട്ടറി എ.ആബിദ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മുല്ലയ്ക്കൽ ലോക്കൽ കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറി ആർ.വെങ്കിടേഷ് സ്വാഗതം പറഞ്ഞു. എസ്.ഷെറീഫ്, തൻസിൽ താജുദിൻ, രാജു, എ.ബിജു, ദിനേഷ് ബാബു, മിനി പ്രസാദ്, ലിജോ ജോൺ, ജോസ് കളപ്പുരയ്ക്കൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |