SignIn
Kerala Kaumudi Online
Wednesday, 01 May 2024 5.12 AM IST

'വികസിത രാഷ്ട്രത്തിന് അഴിമതി രഹിത ഇന്ത്യ' പ്രഭാഷണം

no-correption

തിരുവനന്തപുരം : സ്വന്തം പണം ചെലവഴിക്കുന്നതു പോലെയുള്ള ജാഗ്രത പൊതുപണം ചെലവഴിക്കുന്നതിലും സർക്കാർ ഉദ്യോഗസ്ഥർ കാണിക്കണമെന്ന് റിട്ട ഡി.ജി.പി എ.ഹേമചന്ദ്രൻ പറഞ്ഞു.വിജിലൻസ് ബോധവത്കരണ വാരാചരണത്തോടനുബന്ധിച്ച് 'വികസിത രാഷ്ട്രത്തിന് അഴിമതി രഹിത ഇന്ത്യ' എന്ന പ്രമേയത്തിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ (ആർ.ജി.സി.ബി) പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിജിലൻസ് വാരാചരണവുമായി ബന്ധപ്പെട്ട് ആർജിസിബി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ഹേമചന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു.ശാസ്ത്രമേഖല അഴിമതിരഹിതമാകുകയും പ്രവർത്തനങ്ങൾ സുതാര്യമാകുകയും ചെയ്യുന്നത് പ്രധാനമാണെന്നും ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആർ.ജി.സി.ബി ഡയറക്ടർ ഡോ.ചന്ദ്രഭാസ് നാരായണ പറഞ്ഞു.ആർ.ജി.സി.ബി ചീഫ് വിജിലൻസ് ഓഫീസർ ഡോ. എസ്. ആശ നായർ ചടങ്ങിന് നേതൃത്വം നൽകി. ആർജിസിബി സെക്യൂരിറ്റി ആൻഡ് വിജിലൻസ് സീനിയർ മാനേജർ നന്ദകുമാർ നായർ നന്ദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.