തിരുവനന്തപുരം: ശാസ്ത്രത്തേയും ആത്മീയതയേയും സമന്വയിപ്പിച്ചുള്ള ജഗദ്ഗുരു സ്വാമി ഈശയുടെ പ്രവർത്തന ശൈലി അന്ധവിശ്വാസങ്ങൾ അകറ്റാൻ ഉപകരിക്കുമെന്ന് ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ ഡോ.ജി.മാധവൻ നായർ പറഞ്ഞു. സ്വാമി ഈശയുടെ 68-ാം ജന്മദിനാഘോഷം ആനയറ ഈശാലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂഗോളം ഒരു ചെറു ഗ്രാമമായി മാറിയതിനാൽ സമ്പൂർണ്ണ ബോധത്തിന് ആഗോള വിദ്യാഭ്യാസനയം അനിവാര്യമാണെന്ന് സ്വാമി ഈശ അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു.ഡോ. എം.ആർ.തമ്പാൻ അദ്ധ്യക്ഷനായി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,കൗൺസിലർ ഗോപകുമാർ,പ്രൊഫ.വി. ഉണ്ണികൃഷ്ണൻ നായർ,മൈക്കിൾ, ശ്രീജ ബി. നായർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |