SignIn
Kerala Kaumudi Online
Wednesday, 01 May 2024 3.10 AM IST

പമ്പിംഗിനിടെ പൈപ്പ് പൊട്ടൽ: ആർ.ഒ.ബി ഗതാഗതം വഴിയാധാരം

1-

 മുണ്ടയ്ക്കലിൽ കുടിവെള്ള ക്ഷാമം

കൊല്ലം: മുണ്ടയ്ക്കൽ ഭാഗത്തെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്നതിന് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുകയും പമ്പിംഗ് ആരംഭിക്കുകയും ചെയ്തതിന് പിന്നാലെ വീണ്ടും പൈപ്പ് ലൈൻ പൊട്ടി വെള്ളക്കെട്ടായി. ഡി.സി.സി ഓഫീസിന് സമീപത്താണ് വീണ്ടും പൈപ്പ് ലൈൻ പൊട്ടിയത്.

ഇതേ തുടർന്നുള്ള ശക്തമായ വെള്ളമൊഴുക്കിൽ ഇന്നലെ കോൺക്രീറ്റ് ചെയ്ത ഭാഗവും ഭാഗീകമായി തകർന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗത നിയന്ത്രണം അനിശ്ചിതമായി നീളാനാണ് സാദ്ധ്യത.

ഞാങ്കടവ് പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾക്കിടെ ഡി.സി.സി ഓഫീസിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടിയതിനാൽ​ മുണ്ടയ്ക്കൽ ഭാഗത്ത് ഒരാഴ്ചയായി കുടിവെള്ളം മുടങ്ങിയിരുന്നു. ഇത് പരിഹരിക്കാൻ നടത്തിയ ശ്രമമാണ് ഇന്നലെ പരാജയപെട്ടത്. അതേസമയം കുടിവെള്ള വിതരണം എപ്പോൾ പുനരാരംഭിക്കാൻ കഴിയുമെന്നോ ആർ.ഒ.ബി വഴി ഗതാഗത നിയന്ത്രണം എത്രത്തോളം നീളുമെന്നോ വ്യക്തമായ മറുപടി നൽകാൻ അധികൃതർക്കാകുന്നില്ല.

കുടിവെള്ളവും മുട്ടി, വഴിയും മുടക്കി

1. മുണ്ടയ്ക്കലിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരാഴ്ച

2. പകരം സംവിധാനം കാര്യക്ഷമമാക്കാൻ അധികൃതർക്കായില്ല

3. കന്റോൺമെന്റിലെ ജലഭവനിലെ ടാങ്കുകളിൽ നിന്നാണ് മുണ്ടയ്ക്കലേക്കുള്ള ജലവിതരണം

4. ജലവിഭവ വകുപ്പിൽ നിന്ന് ഫോണിൽ മറുപടിയോ പ്രതികരണമോ ഇല്ലെന്ന് ആക്ഷേപം

5. പകരം സ്ഥാപിച്ച പൈപ്പ് ലൈനും പൊട്ടി

6. വെള്ളത്തിന്റെ തീവ്ര ഒഴുക്കിൽ കോൺക്രീറ്റും തകർന്നു

7. ഗതാഗതം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത് ഇന്നലെ

8. നിയന്ത്രണം എത്ര ദിവസം തുടരുമെന്ന് വ്യക്തതയില്ല

9. മണ്ണിന്റെ ഘടനയാണ് പണി മുന്നോട്ട് പോകാൻ തടസമെന്ന് ജലവിഭവ വകുപ്പ്

10. മണ്ണിടിച്ചിലും മണ്ണൊലിപ്പും തുടർക്കഥയെന്നും അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.