കൊല്ലം: രണ്ട് ദിനങ്ങളിലായി കൊട്ടാരക്കരയിൽ നടന്ന റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ കരുനാഗപ്പള്ളി ഉപജില്ലയ്ക്ക് ശാസ്ത്ര കിരീടം. 865 പോയിന്റ് നേടിയാണ് കരുനാഗപ്പള്ളി ഓവറോൾ ചാമ്പ്യൻമാരായത്. 695 പോയിന്റുമായി വെളിയം ഉപജില്ല രണ്ടാം സ്ഥാനവും 694 പോയിന്റുമായി ചടയമംഗലം ഉപജില്ല മൂന്നാം സ്ഥാനവും നേടി.
ചാത്തന്നൂർ 690, പുനലൂർ 689, കൊല്ലം 595, ചവറ 584, അഞ്ചൽ 569, കൊട്ടാരക്കര 557, കുളക്കട 522, ശാസ്താംകോട്ട 500, കുണ്ടറ 485 എന്നിങ്ങനെയാണ് പിന്നാലെയുള്ളവർ. സ്കൂൾ തലത്തിൽ 303 പോയിന്റുമായി കുറ്റിക്കാട് സി.പി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും 181 പോയിന്റുമായി പുനലൂർ ഗവ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും 170 പോയിന്റുമായി അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.
ശാസ്ത്രമേളയിൽ എച്ച്.എസ് വിഭാഗത്തിൽ കരുനാഗപ്പള്ളി 56, ചവറ 39, കുളക്കട 38, ഉപജില്ലകൾ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. എച്ച്.എസ്.എസ് വിഭാഗത്തിൽ കരുനാഗപ്പള്ളി 52, അഞ്ചൽ 39, പുനലൂർ 38, ചാത്തന്നൂർ 38, ഉപജില്ലകൾ മുന്നിലെത്തി. സാമൂഹിക ശാസ്ത്രമേള ഹൈസ്കൂൾ വിഭാഗത്തിൽ 59 പോയിന്റോടെ കുളക്കട, 42 പോയിന്റോടെ വെളിയം, 38 പോയിന്റോടെ അഞ്ചൽ ഉപജില്ലകൾ ചാമ്പ്യൻമാരായി. എച്ച്.എസ്.എസ് വിഭാഗത്തിൽ കരുനാഗപ്പള്ളി 57, പുനലൂർ 41, കൊല്ലം 37 എന്നിങ്ങനെയാണ് പോയിന്റുകൾ. ഐ.ടി മേളയിൽ 43 പോയിന്റോടെ കുളക്കട ഉപജില്ല ചാമ്പ്യന്മാരായി. പുനലൂർ 35, കരുനാഗപ്പള്ളി 35, കൊട്ടാരക്കര 33, ഉപജില്ലകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എച്ച്.എസ്.എസ് വിഭാഗത്തിൽ കരുനാഗപ്പള്ളി 51, കുളക്കട 40, ചാത്തന്നൂർ 38, എന്നിങ്ങനെയാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |