തൃശൂർ: ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ചുള്ള ഭക്തജനത്തിരക്ക് പരിഗണിച്ച് ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ഗതാഗത, പാർക്കിംഗ് അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തണമെന്ന് ദ്വിജക്ഷേമം ഫൗണ്ടേഷൻ യോഗം ആവശ്യപ്പെട്ടു.
യോഗക്ഷേമസഭ ജില്ലാ പ്രസിഡന്റ് ഹരി പഴങ്ങാപറമ്പ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ കൃഷ്ണൻ കാരയ്ക്കാട് അദ്ധ്യക്ഷനായി. ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ജീവനക്കാർക്ക് പ്രാഥമിക കൃത്യനിർവഹണത്തിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ജയകൃഷ്ണൻ കാർക്കോട്ടിരി, രമേശൻ മഴമംഗലം, പെരുമാങ്ങോട് വാസുദേവൻ, ശിവദാസൻ മുണ്ടാരപ്പിള്ളി, ഹരിമൂസ്സ്, അവണാവ് നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |