ഉപജില്ലയിൽ മണ്ണാർക്കാടും സ്കൂളുകളിൽ ഗുരുകുലവും
മണ്ണാർക്കാട്: മണ്ണാർക്കാട് നടന്ന പാലക്കാട് റവന്യു ജില്ലാ സ്കൂൾ ശാസ്ത്രമേളക്ക് തിരശ്ശീല വീണു. ഉപജില്ലാ തലത്തിൽ 998 പോയിന്റ് നേടി മണ്ണാർക്കാടാണ് ഒന്നാമത്. 997 പോയിന്റോടെ ചെർപ്പുളശ്ശേരിയും 996 പോയിന്റോടെ തൃത്താലയുമാണ് രണ്ടും മൂന്നും സ്ഥാനത്ത് തുടരുന്നത്. നാലു മത്സരങ്ങൾകൂടി നടക്കാനുണ്ട്. സ്കൂൾ തലത്തിൽ 297 പോയിന്റ് നേടി ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് ആലത്തൂരാണ് മുന്നിൽ. വാണിയംകുളം ടി.ആർ.കെ.എച്ച്.എസ് 262 പോയിന്റോടെ രണ്ടാം സ്ഥാനത്തും, എച്ച്.എസ്.എസ് ചളവറ 225 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്. ഐ.ടി മേള ഉപജില്ല തലത്തിൽ പട്ടാമ്പി 109, തൃത്താല 94, ചെർപ്പുളശ്ശേരി 87, ശാസ്ത്രമേള ഓവറോൾ ഉപജില്ലത്തിൽ തൃത്താല 99, പട്ടാമ്പി 98, ചെർപ്പുളശ്ശേരി 98, ഒറ്റപ്പാലം 81 എന്നിങ്ങനെയാണ് പോയിന്റ് നില.
മേളയുടെ സമാപന സമ്മേളനം വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബുഷ്റ അദ്ധ്യക്ഷയായി. കെ. പ്രേംകുമാർ എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി മനോജ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറുട്ടി, അരുൺകുമാർ പാലക്കുറുശ്ശി, കെ. മുഹമ്മദ് കാസിം, എം. വിജയരാഘവൻ, സൗദത്ത് സലീം, നോഡൽ ഓഫീസർ പി. തങ്കപ്പൻ, പ്രോഗ്രാം കൺവീനർ സിദ്ദീഖ് പാറോക്കോട്, അദ്ധ്യപക സംഘടനാ നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |