SignIn
Kerala Kaumudi Online
Wednesday, 01 May 2024 3.24 PM IST

മലയാള ഭാഷയുടെ സംസ്‌കാരവും തനിമയും സംരക്ഷിക്കണം: കളക്ടർ

language
പി.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ ചന്ദ്രനഗര്‍ ഭാരത്മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി സംസാരിക്കുന്നു.

പാലക്കാട്: മലയാള ഭാഷയുടെ സംസ്‌കാരവും തനിമയും സംരക്ഷിക്കണമെന്നും ഭാഷയിലൂടെ രൂപപ്പെടുന്നത് ഒരു സംസ്‌കാരമാണെന്നും കളക്ടർ മൃൺമയി ജോഷി. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രനഗർ ഭാരത് മാതാ ഹയർ സെക്കൻഡറി സ്‌കൂളുമായി സഹകരിച്ച് നടത്തിയ ഭരണഭാഷാ വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കളക്ടർ.

ജോസഫ് എന്ന ചലച്ചിത്രത്തിലെ 'പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്‌തെടീ....' എന്ന സ്വന്തം വരികളാലപിച്ച് ചലച്ചിത്ര ഗാനരചയിതാവ് അജീഷ് ദാസ് മുഖ്യാതിഥിയായി. താൻ ഏറെ ഇഷ്ടപ്പെടുന്ന സ്ഥലമാണെന്നും പാലക്കാട് ജനിച്ചതിൽ അഭിമാനിക്കണമെന്നും എല്ലാവർക്കും വളരാനുള്ള ആർജവം ഭാഷയിലൂടെ ഉണ്ടാവട്ടെയെന്നും അജീഷ് ദാസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.