ആലപ്പുഴ : 2023 ജനുവരി 21, 22 തീയതികളിൽ ആലപ്പുഴ ടൗൺ ഹാളിൽ നടക്കുന്ന കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എൻ.ഗോപിനാഥൻപിള്ള ,ജനറൽ സെക്രട്ടറി പി.കുമാരൻ, നഗരസഭ പ്രതിപക്ഷ നേതാവ് റീഗോ രാജു, കൗൺസിലർ സി.അരവിന്ദാക്ഷൻ,കെ.ജെ.രതീശൻ,എം.ശ്രീകുമാരൻ തമ്പി,പി.ആർ.പുരുഷോത്തമൻപിള്ള എന്നിവർ സംസാരിച്ചു.
പ്രൊഫ.എൻ.ഗോപിനാഥാൻപിള്ള (ചെയർമാൻ), പി.കുമാരൻ (ജനറൽ കൺവീനർ), പി.ആർ.പുരുഷോത്തമൻ പിള്ള (കൺവീനർ) എന്നിവരാണ് സ്വാഗതസംഘം ഭാരവാഹികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |