കറ്റാനം: ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ സന്ദേശ സംഗമം ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സുമ എസ്. മലഞ്ചെരുവിൽ അദ്ധ്യക്ഷത വഹിച്ചു. കായംകുളം ക്ലസ്റ്റർ എൻ.എസ്.എസ് പ്രോഗ്രാം അസസ്മെന്റ് കമ്മിറ്റി അംഗം ജെയിംസ്, സുനു സി.ജോസ്, മാനേജ്മെന്റ് പ്രതിനിധി ഫാ.സിൽസ്റ്റർ, സ്കൂൾ ഹെഡ്മാസ്റ്റർ ബിജു ടി.വർഗീസ്, ഗൈഡ്സ് ക്യാപ്ടൻ എസ്.മിനി, ആദിത്യൻ, പ്രിദ്യ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ മേരി ബിനി എന്നിവർ സംസാരിച്ചു. കറ്റാനം, ഭരണിക്കാവ് എന്നീ ജംഗ്ഷനുകളിൽ പ്രോഗ്രാം സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |