SignIn
Kerala Kaumudi Online
Tuesday, 30 April 2024 2.50 PM IST

പിറന്നാൾ ദിനത്തിൽ കൊഹ്‌‌ലി‌ക്ക് സർപ്രെെസുമായി അനുഷ്ക; കമന്റുകളുമായി ആരാധകരും താരങ്ങളും

virat

ക്രിക്കറ്റിന്റെ കിംഗ് എന്ന് വിശേഷിപ്പിക്കാവുന്ന വിരാട് കൊഹ്‌‌ലിയുടെ 34-ാം ജന്മദിനമാണ് ഇന്ന്. ലോക ക്രിക്കറ്റിലെ സമീപക്കാലത്തെ മികച്ച ബാ‌റ്റിം‌‌‌ഗ് ഇതിഹാസങ്ങളെ നോക്കിയാൽ അതിലൊരാളായി എടുത്ത് പറയാൻ പറ്റുന്ന പേരാണ് കൊഹ്‌‌ലിയുടെത്. താരത്തിന്റെ ജന്മദിനത്തിന് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആശംസകൾ വരുന്നുണ്ട്.ഇപ്പോഴിതാ കൊഹ്‌‌ലിയുടെ പങ്കാളികൂടിയായ നടി അനുഷ്ക ശർമ്മ തന്റെ സോഷ്യൽ മീഡിയ പേജിൽ ആശംസകൾ നേർന്ന് ചില രസകരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്.

'ഇന്ന് നിങ്ങളുടെ ജന്മദിനമാണ്. നിങ്ങളുടെ മികച്ച ആംഗിളുകളിൽ ഉള്ള ചിത്രങ്ങൾ ഞാൻ തിരഞ്ഞെടുത്തു. നിങ്ങളെ എല്ലാ രൂപത്തിലും സ്നേഹിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് മറുപടി കമന്റുമായി കൊഹ്‌‌ലി എത്തിയിട്ടുണ്ട്.

2017 ഡിസംബർ11നായിരുന്നു ഇവരുടെ പ്രണയ വിവാഹം നടന്നത്.

അതേസമയം ടി20 ലോകകപ്പിൽ മികച്ച ഫോമിൽ കളി തുടരുകയാണ് കൊഹ്‌‌ലി. ലോകകപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള കളിക്കാരനും വിരാട് കൊഹ്‌‌ലിയാണ്. 220 റൺസാണ് ഈ വർഷം ഇതുവരെ കിംഗ് കൊഹ്‌‌ലി നേടിയത്.

View this post on Instagram A post shared by AnushkaSharma1588 (@anushkasharma)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, VIRATKOHLI, VIRAT, BIRTHDAY, ANUSHKA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.