SignIn
Kerala Kaumudi Online
Thursday, 19 September 2024 8.56 PM IST

വിമാനയാത്രയ്ക്കിടയിൽ നിങ്ങളുടെ ലഗേജ് നഷ്ടപ്പെട്ടെന്ന് കരുതുക, വിമാന കമ്പനിയുടെ അന്വേഷണത്തിൽ  തിരികെ ലഭിച്ചില്ലെങ്കിൽ അവയ്ക്ക് എന്താണ് സംഭവിക്കുക എന്ന് അറിയാമോ ? 

Increase Font Size Decrease Font Size Print Page
lost-luggage

വിമാനയാത്രയ്ക്കിടെ നാം കൂടെ കൊണ്ടു പോകുന്ന ലഗേജ് നഷ്ടപ്പെടുന്നത് അപൂർവമായെങ്കിലും സംഭവിക്കുന്ന കാര്യമാണ്. ലഗേജ് നഷ്ടമായാൽ ആദ്യം വിമാന കമ്പനികളെയാവും വിവരമറിയിക്കുക. ഉദ്യോഗസ്ഥർ ലഗേജ് ട്രാക്ക് ചെയ്യാനാരംഭിക്കും, എവിടെ വച്ചാണ് നഷ്ടമായതെന്ന് ഇതിലൂടെ മനസിലാക്കുകയും കണ്ടെത്തി തിരികെ നൽകാൻ ശ്രമിക്കുകയും ചെയ്യും. എന്നാൽ മൂന്ന് മാസത്തിനുള്ളിൽ നഷ്ടമായ ബാഗുകൾ കണ്ടെത്താനായില്ലെങ്കിൽ അവ എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടതായി കണക്കാക്കും. ഇത്തരം അവസരങ്ങളിൽ വിമാനകമ്പനികൾ നഷ്ടപരിഹാരം നൽകാറുമുണ്ട്.

എന്നാൽ ഒരാളുടെ നഷ്ടമായ ലഗേജ് ഏതെങ്കിലും വിമാനത്താവളത്തിൽ ഉണ്ടാവും എന്നത് ഉറപ്പാണ്. ആരും എത്താതെ അനാഥമായിരിക്കുന്ന ഇത്തരം ബാഗുകൾ ഒരു നിശ്ചിത നാൾക്ക് ശേഷവും ക്‌ളെയിം ചെയ്യാൻ ആളെത്താതിരുന്നാൽ ലേലം ചെയ്ത് നൽകുകയാണ് ഇന്ത്യയിലെ നടപടി. വിലപിടിപ്പുള്ള വിവിധ വസ്തുക്കൾ ഇത്തരത്തിൽ ലേലത്തിൽ പങ്കെടുത്ത് സ്വന്തമാക്കാനാവും. അതേസമയം അമേരിക്കയിൽ ഉടമസ്ഥനില്ലാതെ, തിരികെ എടുക്കാൻ ആരും എത്താത്ത ബാഗുകൾ ബാഗേജ് സ്റ്റോറിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

അൺക്ലെയിംഡ് ഗുഡ്സ് സെന്റർ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. അമ്പത് വർഷമായി അമേരിക്കയിൽ ഇതാണ് പതിവ്. ചാരിറ്റി, റീസൈക്ലിംഗ്, റീസെയിൽ എന്നിങ്ങനെ ഇവിടെ ലഭിക്കുന്ന വസ്തുക്കളെ തരംതിരിക്കും. വിൽപ്പനയ്ക്കുള്ളവ ഉപഭോക്താക്കൾക്ക് വാങ്ങുന്നതിനായി സ്റ്റോറിൽ പ്രദർശിപ്പിക്കും. ഡിസ്‌കൗണ്ട് നിരക്കിൽ ഇവിടെ നിന്നും സാധനങ്ങൾ സ്വന്തമാക്കാൻ കഴിയും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: UNCLAIMED GOODS, BAGGAGE, LUGGAGE, AIRPORT, AIR COMPANY, TRAVEL, BAG, TRACKING LOST, LOST LUGGAGE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.