മലപ്പുറം : മെഡിസെപ്പിൽ ചികിത്സയുടെ പേരിൽ വൻതുക വെട്ടിപ്പു നടത്തുന്നതായി മലപ്പുറത്ത് ചേർന്ന കേരള സർവ്വീസ് പെൻഷനേഴ്സ് ലീഗ് ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു. വൻകിട ആശുപത്രി അധികൃതരും ഇൻഷ്വറൻസ് ഏജൻസിയും ഒത്തുകളിച്ച് ചികിത്സാ ഫീസിന്റെ ഇരട്ടി തുക മെഡിസെപ്പ് ഇൻഷ്വറൻസ് പദ്ധതിയിൽ നിന്നും പിൻവലിക്കുന്നതായി പരാതികളുണ്ട്. ഈ ചൂഷണം അവസാനിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംഘടനയുടെ ജില്ലാ സമ്മേളനം ഡിസംബർ മൂന്നിന് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗൺ ഹാളിൽ നടത്താൻ യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് നാലകത്ത് ഹംസ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് നാനാക്കൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |