കൊച്ചി: കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോർഡ് അംഗീകരിച്ചതിനെ തുടർന്ന് ഫെഡറൽ ബാങ്ക് വഴി ചരക്കു സേവന നികുതി (ജിഎസ്ടി)അടയ്ക്കാനുള്ള സംവിധാനം സജ്ജമായി. നെറ്റ് ബാങ്കിങ് മുഖേനയുള്ള ഇപേമെന്റ്, നെഫ്റ്റ്/ ആർടിജിഎസ് (ഓൺലൈൻ/ഓഫ്ലൈൻ), കൗണ്ടറിലൂടെ അടക്കുന്ന കാശ്, ചെക്ക്, ഡിഡി, തുടങ്ങിയ മാർഗങ്ങളിലൂടെ ഫെഡറൽ ബാങ്ക് ഇടപാടുകാർക്ക് ജിഎസ്ടി അടയ്ക്കാവുന്നതാണ്. ഇപേമെന്റുകളും ശാഖയിൽ നേരിട്ടെത്തിയുള്ള പേമെന്റുകളും തത്സമയം തീർപ്പാക്കും. ഇതര ബാങ്കുകളുടെ ചെക്കുകൾ മുഖേനയുള്ള പേമെന്റുകൾ തീർപ്പാക്കുന്നത് ക്ലിയറിങിനെടുക്കുന്ന സമയത്തെ ആശ്രയിച്ചിരിക്കും. നെഫ്റ്റ്/ ആർടിജിഎസ് പേമെന്റുകൾ ആർബിഐ സംവിധാന പ്രകാരമായിരിക്കും തീർപ്പാവുക.
ബാങ്കിന്റെ സാങ്കേതിക ശേഷികൾ പ്രയോജനപ്പെടുത്തി പുതിയ ജിഎസ്ടി പേമെന്റ് സംവിധാനം അവതരിപ്പിച്ചതോടെ നികുതി അടവുകൾക്കായി ഇടപാടുകാർക്ക് മെച്ചപ്പെട്ട സംവിധാനം ലഭ്യമായിരിക്കുകയാണ് . നിലവിലെ ഇടപാടുകാർക്കും ഭാവി ഇടപാടുകാർക്കും രാജ്യത്തുടനീളമുള്ള ഫെഡറൽ ബാങ്കിന്റെ 1300ലേറെ ശാഖകളിൽ ഈ സേവനം ലഭിക്കുന്നതാണ് ,' ഫെഡറൽ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റും ഹോൾസെയിൽ ബാങ്കിങ് കൺട്രി ഹെഡുമായ ഹർഷ് ദുഗർ പറഞ്ഞു.
ഇതര ബാങ്ക് ഇടപാടുകാർക്കും കാശ്, ചെക്ക്, ഡിഡി മുഖേന ഫെഡറൽ ബാങ്ക് ശാഖകളിൽ നേരിട്ടെത്തി ജിഎസ്ടി പേമെന്റ് ചെയ്യാവുന്നത്. ഇതിനായി ജിഎസ്ടി പോർടലിൽ നിന്ന് ലഭിക്കുന്ന ചെലാൻ, പണമിടപാടിനുള്ള തിരിച്ചറിയൽ രേഖ എന്നിവ കൂടി തുകയോടൊപ്പം ഹാജരാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |