ട്വന്റി-20 ലോകകപ്പിൽ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നടക്കുന്ന സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും.
അഡ്ലെയ്ഡ് ഓവലിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം.
സൂപ്പർ 12 റൗണ്ടിൽ ഗ്രൂപ്പ് രണ്ടിലെചാമ്പ്യൻമാരായാണ് ഇന്ത്യ സെമി ഫൈനലിൽ എത്തിയത്. ഗ്രൂപ്പ് ഒന്നിലെ രണ്ടാംസ്ഥാനക്കാരായാണ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം.
കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരിക്കേറ്റ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഇന്ന് കളിക്കും.
ഇംഗ്ലണ്ടിനെതിരെ അവസാനം കളിച്ച നാല് ട്വന്റി-20 പരമ്പരകളിലും ജയിക്കാനായത് ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
ഇന്നലെ നടന്ന ആദ്യ സെമിയിൽ ന്യൂസിലൻഡിനെ 7 വിക്കറ്റിന് തോൽപ്പിച്ച് പാകിസ്ഥാൻ ഫൈനലിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ152 റൺസ് നേടി. മറുപടിക്കിറങ്ങിയ പാകിസ്ഥാൻ 5 പന്ത് ശേഷിക്കെ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിൽ എത്തി (153/3).
സെമി ലൈവ്: സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |