തിരുവനന്തപുരം: സംസ്ഥാന കടാശ്വാസ കമ്മിഷനിലൂടെ കടാശ്വാസത്തിനായി കർഷകർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള വായ്പാ തീയതി ദീർഘിപ്പിച്ചു.വയനാട്,ഇടുക്കി ജില്ലയിലെ കർഷകർക്ക് 2020 ആഗസ്റ്റ് 31 വരെയും മറ്റ് 12 ജില്ലകളിലെ കർഷകർക്ക് 2016 മാർച്ച് 31 വരെയാണ് ദീർഘിപ്പിച്ചത്.
കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുകയും കൃഷിനാശം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ കർഷകർ കടക്കെണിയിൽ അകപ്പെടാതിരിക്കുന്നതിനും,കർഷകരിൽ നിന്നും ലഭിച്ച അപേക്ഷകൾ പരിഗണിച്ചുമാണ് തീരുമാനം.കർഷകർ സഹകരണ ബാങ്കുകളിൽ/സംഘങ്ങളിൽ നിന്നും എടുത്ത വായ്പകൾക്ക് കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ മുഖേന പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് കടാശ്വാസം അനുവദിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |