ശിവഗിരി: ഗുരുദേവൻ-ടാഗോർ സമാഗമ ശതാബ്ദി ആഘോഷങ്ങൾക്ക് നവംബർ 14 ന് ശിവഗിരിയിൽ തുടക്കമാവും. രാവിലെ 9 ന് കാവ്യാർച്ചന മലയാളം സർവകലാശാല മുൻ വൈസ് ചാൻസലർ കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി അവ്യയാനന്ദ, കുരീപ്പുഴ ശ്രീകുമാർ, റഫീക്ക് അഹമ്മദ്, ഗിരീഷ് പുലിയൂർ, മണമ്പൂർ രാജൻബാബു, മഞ്ചു വെള്ളായണി, പി.കെ. ഗോപി, എം.ആർ. രേണുകുമാർ, ബാബു പാക്കനാർ, സൂര്യബിനോയ്, എസ്. താണുവൻ ആചാരി തുടങ്ങിയവർ പങ്കെടുക്കും. ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ സ്വാഗതവും ഗുരുധർമ്മപ്രചാരണ സഭ രജിസ്ട്രാർ അഡ്വ. പി.എം. മധു നന്ദിയും പറയും. തുടർന്ന് കാവ്യരചനാ മത്സരവും രാത്രി 7 ന് നൃത്തപരിപാടിയും.
15 ന് രാവിലെ 10 ന് ശതാബ്ദി സമ്മേളനം കൊൽക്കൊത്ത വിശ്വഭാരതി കേന്ദ്രസർവകലാശാല വൈസ് ചാൻസലർ ബിദ്യുത് ചക്രബർത്തി ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി ഋതംഭരാനന്ദ സ്വാഗതം പറയും. മന്ത്രി പി. പ്രസാദ് മുഖ്യാതിഥിയും, ബിനോയ് വിശ്വം എം.പി വിശിഷ്ടാതിഥിയുമാവും. ചീഫ് സെക്രട്ടറി വി.പി. ജോയി മുഖ്യപ്രഭാഷണവും സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തും. കവി പ്രഭാവർമ്മ, ഡോ. കെ.എസ്. രാധാകൃഷ്ണൻ, കവി പ്രൊഫ.വി.മധുസൂദനൻ നായർ, വി. ജോയി എം.എൽ.എ, വർക്കല നഗരസഭാ ചെയർമാൻ കെ.എം. ലാജി തുടങ്ങിയവർ പങ്കെടുക്കും. പി.എസ്.ബാബുറാം ഉപഹാര സമർപ്പണം നടത്തും. സ്വാമി സച്ചിദാനന്ദ രചിച്ച 'ടാഗോർ ഗുരുസന്നിധിയിൽ' എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യും. സ്വാമി ശാരദാനന്ദ നന്ദി പറയും. ഉച്ച കഴിഞ്ഞ് 2 ന് കാവ്യസൗഹൃദം കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് എസ്.ജോസഫ് ഉദ്ഘാടനം ചെയ്യും. സ്വാമി ബോധിതീർത്ഥ അദ്ധ്യക്ഷത വഹിക്കും. ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രകാശം അനുഗ്രഹ പ്രഭാഷണം നടത്തും. ശിവഗിരി മഠം പി.ആർ.ഒ ഇ.എം. സോമനാഥൻ സ്വാഗതവും ,പ്രൊഫ.എസ്.ജയപ്രകാശ് നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |