ന്യൂഡൽഹി:സ്വകാര്യ ഏജൻസിയെ ലോട്ടറി വില്പന ഏല്പിച്ച നാഗാലാൻഡ് സർക്കാർ നടപടി ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതിയിൽ കേരളം.ലോട്ടറിക്കേസിൽ നാഗാലാൻഡ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിനെതിരെയാണ് കേരളത്തിന്റെ സത്യവാങ്മൂലം.
ഇതര സംസ്ഥാന ലോട്ടറിയെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന കേരള ഹൈക്കോടതി വിധിക്കെതിരെയാണ് നാഗലാൻഡ് സർക്കാർ അപ്പീൽ നൽകിയത്. സ്വകാര്യ ഏജൻസി കേരളത്തിൽ നടത്തിയത് നിയമ വിരുദ്ധമായ പ്രവർത്തനങ്ങളാണ്. വിപണിയിൽ നടത്തിയത് പരിധി വിട്ടുള്ള ഇടപെടലാണ്. നിയമ ലംഘനം നിയന്ത്രിക്കുക മാത്രമാണ് കേരളം ചെയ്തത്. പേപ്പർ ലോട്ടറികളെ നിയമം വഴി നിയന്ത്രിക്കാനാകും. ഇക്കാര്യത്തിൽ ഫെഡറൽ തത്ത്വങ്ങളുടെ ലംഘനമില്ലെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിന് വേണ്ടി സ്റ്റാന്റിംഗ് കൗൺസൽ സി.കെ. ശശി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |