തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് തിരിച്ചടി നേരിട്ടത് മുൻധനമന്ത്രി തോമസ് ഐസക്കിന്റെ ധനനയത്തിൽ മാറ്റംവരുത്തിയതുകൊണ്ടാണെന്ന വിമർശനവുമായി അദ്ദേഹത്തിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഗോപകുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ്. പിന്നാലെ പാർട്ടി അനുഭാവികൾ ഇപ്പോഴത്തെ ധനമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തി. മറുപടി പറയാൻ നിർബന്ധിതയായ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഒന്നാം പിണറായി സർക്കാരിന്റെ ധനനയത്തിന് മാറ്റം വരുത്തിയിട്ടില്ലെന്ന് പ്രതികരിച്ചു.
"തദ്ദേശഭരണ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാഠമാകണം. യാഥാസ്ഥിതിക ധനനയം തിരുത്തുക തന്നെ വേണം. ഇപ്പോൾ ഇത്രയും പറയണം, വിശദാംശങ്ങൾ വേണമെങ്കിലാകാം- ഇതായിരുന്നു ഗോപകുമാറിന്റെ പോസ്റ്റ്. വിവാദങ്ങളിൽ സംസ്ഥാന സർക്കാരിനെ ന്യായീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ സ്ഥിരം പോസ്റ്റിടാറുണ്ട് ഗോപകുമാർ. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ നിന്ന് ഏഴു സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |