ആലപ്പുഴ: കേന്ദ്രനയം മൂലം രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിക്കുകയാണെന്ന് എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറി വഹീദാ നിസാം പറഞ്ഞു. ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. അഡ്വ. വി. മോഹൻദാസ് ഇന്ത്യൻ സമ്പദ്ഘടനയും തൊഴിലില്ലായ്മയും വിഷയം അവതരിപ്പിച്ചു. എ.എം.ഷിറാസ് മോഡറേറ്ററായിരുന്നു. കെ.പി. രാജേന്ദ്രൻ, ടി.ജെ.ആഞ്ചലോസ്, ആർ. പ്രസാദ്, ദീപ്തി അജയകുമാർ, ജി.കൃഷ്ണപ്രസാദ്, ആർ.ജയസിംഹൻ, ആർ.അനിൽകുമാർ, ഗിരിജ സുധാകരൻ എന്നിവർ സംസാരിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.പി. മധു സ്വാഗതവും ആർ.ശശിയപ്പൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |