ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഇന്തോനേഷ്യയിലേക്ക് പുറപ്പെടും. നവംബർ 14 മുതൽ 16 വരെ ഇന്തോനേഷ്യയിലെ ബാലിയിലാണ് 17-ാം ജി20 ഉച്ചകോടി. സമാപന സമ്മേളനത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ജി20 അദ്ധ്യക്ഷസ്ഥാനം പ്രതീകാത്മകമായി നരേന്ദ്ര മോദിക്ക് കൈമാറും. ഡിസംബർ ഒന്നു മുതലാണ് ഇന്ത്യ ഔദ്യോഗികമായി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്.
ഉച്ചകോടിയ്ക്കിടെ വിവിധ രാഷ്ട്ര നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും. ബാലിയിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി സംവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |