കൊച്ചി: ചിന്തകളെ രാഷ്ട്രീയം കീഴ്പ്പെടുത്താതിരിക്കാൻ മാദ്ധ്യമപ്രവർത്തകർ പത്രാധിപർ കെ.സുകുമാരന്റെ ജീവചരിത്രം വായിച്ചു പഠിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. എളമക്കര ഭാസ്കരീയത്തിൽ കേരളകൗമുദി 111-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൗമുദി നൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന് ദിശാബോധവും ഭരണാധികാരികൾക്ക് യാഥാർത്ഥ്യബോധവും നൽകാനുള്ള വലിയ ഉത്തരവാദിത്വമാണ് മാദ്ധ്യമങ്ങൾക്കുള്ളത്. അതില്ലാതായാൽ മാദ്ധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് ഇളക്കംതട്ടും. നേരു നേരായി പറയാനുള്ള ആർജ്ജവമാണ് വിശ്വാസ്യതയുടെ അടിസ്ഥാനം. ഈ നിലപാടിൽ ഉറച്ചുനിൽക്കുന്നതാണ് 111 വർഷത്തെ കേരളകൗമുദിയുടെ പാരമ്പര്യമെന്നും മന്ത്രി പറഞ്ഞു.
ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ മുഖ്യാതിഥിയായി. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭുവാര്യർ സ്വാഗതം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, പറവൂർ യൂണിയൻ സെക്രട്ടറി ഹരിവിജയൻ, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എ.സി. റെജി, കൗമുദി ടി.വി ജനറൽ മാനേജർ (മാർക്കറ്റിംഗ്) സുധീർകുമാർ, കൗമുദി ടി.വി സെൻട്രൽ സോൺ ഹെഡ് കുര്യൻ തോമസ്, തൃശൂർ യൂണിറ്റ് ചീഫ് എൻ.എസ്.കിരൺ എന്നിവർ പങ്കെടുത്തു. കേരളകൗമുദി ഡി.ജി.എം (മാർക്കറ്റിംഗ്) റോയ് ജോൺ നന്ദി പറഞ്ഞു.
കേരളകൗമുദി 111-ാം വാർഷിക സ്മരണികയുടെ കവർ ഡോ.എൻ.എം. സോമൻ പ്രകാശനം ചെയ്തു. കല്യാൺ ജൂവലേഴ്സ് ചീഫ് മാനേജർ കെ.പി. പ്രമോദ് , മുത്തൂറ്റ് ഫിനാൻസ് സീനിയർ എ.ജി.എം മാത്യു അലക്സാണ്ടർ, ടാൽറോപ് കോഫൗണ്ടറും സി.ഇ.ഒയുമായ സഫീർ നജിമുദ്ദീൻ, ഡയറക്ടർ അഫീഫ സലീം ബേക്കർ, ഡയറക്ടർ ജോൺസ് ജോസ്, റിലയൻസ് സ്മാർട്ട് എഫ്.എൻ.ബി കാറ്റഗറി ഹെഡ് ശലഭ ശർമ്മ, കൗമുദി റീഡേഴ്സ് ക്ലബ് മേഖലാ പ്രസിഡന്റും മറിയം ഗ്രാനൈറ്റ്സ് എം.ഡിയുമായ സജി. കെ.ഏലിയാസ്, നന്ദിലത്ത് ജിമാർട്ട് മാനേജർ സുധീഷ്.പി. സുരേഷ്, ഹെയർ ക്രാഫ്റ്റ് ജനറൽ മാനേജർ അനുരാജ് പിള്ള, സഞ്ജീവനി ലെഫ് കെയർ വില്ലേജിനു വേണ്ടി പ്രണവ് നായർ, റിലയന്റ് ക്രെഡിറ്റ്സ് മാനേജിംഗ് ഡയറക്ടർ ജോസുകുട്ടി സേവ്യർ, പ്രാണാ ഇൻസൈറ്റ് ചെയർമാൻ എൻ.ആർ.ജെയ്മോൻ, ദൃശ്യ ആഡ്സ് മാനേജിംഗ് ഡയറക്ടർ മഹേഷ് തനയത്ത്, സീക്വൻസ് ആഡ്സ് സി.ഇ.ഒ രാജീവ് രാജൻ, അഹമ്മദാബാദ് കേരളസമാജം പ്രതിനിധി വിദ്യാധര മേനോൻ എന്നിവർക്ക് വി. മുരളീധരൻ ഉപഹാരംനൽകി. തുടർന്ന് ഹരിശങ്കർ നയിച്ച പ്രഗതി മ്യൂസിക്കൽ ബാൻഡ് ഷോയും ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തവും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |