SignIn
Kerala Kaumudi Online
Wednesday, 25 September 2024 7.17 PM IST

ശിശുദിനത്തിൽ ചിത്രശലഭങ്ങളുടെ വീടൊരുങ്ങും

Increase Font Size Decrease Font Size Print Page
butterfly

തിരുവനന്തപുരം: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ കുട്ടികൾക്കായി ചിത്രശലഭങ്ങളുടെ വീടൊരുങ്ങുന്നു.14ന് വൈകിട്ട് ആറിനാണ് ചിത്രശലഭങ്ങളുടെ വീട് എന്ന പേരിൽ സർഗസായാഹ്നം സംഘടിപ്പിക്കുന്നത്. കുട്ടികളുടെ പ്രധാനമന്ത്രി മിന്ന രഞ്ജിത് ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ പ്രസിഡന്റ് എസ്. നന്മ അദ്ധ്യക്ഷയാകും.കുട്ടികളുടെ സ്പീക്കർ എസ്. ഉമ,പി.എസ്. പാർവണേന്ദു,എം.എൻ. ഗൗതമി തുടങ്ങിയവർ പങ്കെടുക്കും.തുടർന്ന് റൂബിക്സ് ക്യൂബ് മൊസൈക്കിൽ ലോക റെക്കാഡ് ജേതാവായ അദ്വൈത് മാനഴിയുടെ റൂബിക്സ് ക്യൂബ് മൊസൈക്ക് പ്രകടനം അരങ്ങേറും.മേനംകുളം ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന മൂകാഭിനയവും മാർ ഇവാനിയോസ് വിദ്യാനഗർ സർവോദയ വിദ്യാലയത്തിലെ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUTTERFLY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.