ആലപ്പുഴ: ഓൾ കേരള ഫാർമസിസ്റ്റ് യൂണിയന്റെ പി.ഷിബില സ്മാരക ബെസ്റ്റ് ഫാർമസിസ്റ്റ് പുരസ്കാരത്തിന്
സി.സനൽ അർഹനായി. കണിച്ചുകുളങ്ങരയിലെ ജൻ ഔഷധി മെഡിക്കൽ ഷോപ്പുടമയാണ്. ഇന്ത്യയിൽ ആദ്യമായി 1969ലെ സഹകരണ നിയമ പ്രകാരം രൂപംകൊണ്ട റീട്ടെയിൽ മെഡിക്കൽ ഷോപ്പ് ഉടമകളുടെ സംസ്ഥാന സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റാണ്. ജലസേചന വകുപ്പിൽ നിന്നു വിരമിച്ച പരേതനായ പി.പി.ചിദംബരന്റെയും റിട്ട. ഹെഡ്മിസ്ട്രസ് പുഷ്പവല്ലിയുടെയും മകനാണ്. ആരോഗ്യ വകുപ്പിലെ ഗ്രേഡ് ഒന്ന് നഴ്സിംഗ് ഓഫീസറായ പ്രിയയാണ് ഭാര്യ. മകൻ: അക്ഷയ് സനൽ. ഡിസംബർ 18ന് മലപ്പുറത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |