SignIn
Kerala Kaumudi Online
Saturday, 27 April 2024 8.44 AM IST

മണ്ണാറശാല ആയില്യ മഹോത്സവം ഇന്നു മുതൽ

heh

ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ആയില്യ മഹോത്സവത്തിന് ഇന്ന് തുടക്കം. 16നാണ് പ്രസിദ്ധമായ മണ്ണാറശാല ആയില്യം. കൊവിഡിനു ശേഷം ആഘോഷപൂർണ്ണമായാണ് ഇത്തവണ ആയില്യ മഹോത്സവം നടക്കുന്നത്. ഭക്തരെ വരവേൽക്കാനായി വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രത്തിൽ നടത്തിയിട്ടുള്ളത്. ആയില്യം ഉത്സവത്തിന് തുടക്കം കുറിച്ച് ഇന്ന് വൈകിട്ട് 5ന് മഹാദീപക്കാഴ്ച നടക്കും. കുടുംബ കാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരി തിരി തെളിച്ച് മഹാദീപക്കാഴ്ചയ്ക്ക് തുടക്കം കുറിക്കും. വൈകിട്ട് 7.30ന് നർത്തകി രമ വൈദ്യനാഥൻ അവതരിപ്പിക്കുന്ന നടനാഞ്ജലി. വൈകിട്ട് 3ന് ഒൻപതാമത് ശ്രീ നാഗരാജ പുരസ്കാരദാന സമ്മേളനം. സദനം വാസുദേവൻ, ഡോ.ടി.വി. ഗോപാലകൃഷ്ണൻ, കലാമണ്ഡലം ശിവൻ നമ്പൂതിരി, കലാമണ്ഡലം സുഗന്ധി എന്നിവർക്കാണ് ഇത്തവണത്തെ നാഗരാജപുരസ്കാരം സമർപ്പിക്കുന്നത്.

പൂയം നാളായ നാളെ രാവിലെ ആറിന് ഭാഗവത പാരായണം, എട്ടിന് ഓട്ടൻതുള്ളൽ, 9.30ന് ഹരികഥ, 9.30ന് നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി ചതുശ്ശത നിവേദ്യത്തോടെയുള്ള ഉച്ചപൂജ, 11ന് സംഗീതക്കച്ചേരി, 11ന് ക്ഷേത്രത്തിന്റെ തെക്കേ നടയിലെ മണ്ണാറശാല യു.പി സ്കൂളിൽ പ്രസാദമൂട്ട്, ഒന്നിന് ആദ്ധ്യാത്മിക പ്രഭാഷണം. 2.30ന് ഭക്തിഗാനാമൃതം, 4.30ന് കിഴക്കൂട്ട് അനിയൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം. 5 മുതൽ പൂയം തൊഴൽ, 6ന് നൃത്തസന്ധ്യ. 7ന് സംഗീതസദസ്, 10ന് കഥകളി. ആയില്യം നാളായ 16ന് പുലർച്ചെ 4ന് നടതുറക്കും. കുടുംബ കാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജ നടക്കും. രാവിലെ 8ന് ആദ്ധ്യാത്മിക പ്രഭാഷണം, 9.30ന് സംഗീതസദസ്, 11.30ന് കവിയരങ്ങ്, 2.30ന് പി.പി. ചന്ദ്രൻ മാസ്റ്ററുടെ പാഠകം, 1.30ന് വീണക്കച്ചേരി, 3ന് ഹിന്ദുസ്ഥാനി സംഗീതസദസ്, 5ന് നാഗസുകൃതം സംഗീത നൃത്തശില്പം, 6.30ന് തിരുവാതിര, 8ന് കുച്ചിപ്പുടി അരങ്ങ്, 10ന് നൃത്തനാടകം ദേവഗാന്ധാരം.

ആയില്യം നാളിൽ രാവിലെ 10 മുതൽ മണ്ണാറശാല യു.പി സ്കൂൾ അങ്കണത്തിൽ മഹാപ്രസാദമൂട്ട് നടക്കും. പൂയം, ആയില്യം നാളുകളിൽ ക്ഷേത്ര നടയിലെ സേവയ്ക്ക് ശേഷം ഉച്ചയ്ക്ക് 2.30ന് സർപ്പംപാട്ട് തറയിലും മേളവാദ്യ സേവ നടക്കും. ആയില്യ മഹോത്സവത്തിന് മുന്നോടിയായി ഇന്നലെ ക്ഷേത്രത്തിൽ നാഗരാജാവിന് രുദ്രാഭിഷേകവും ഇല്ലത്ത് നിലവറയ്ക്കു സമീപം സർപ്പംപാട്ടുതറയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ 11 യജുർവ്വേദ പണ്ഡിതരുടെ കാർമ്മികത്വത്തിൽ രുദ്രമൂർത്തിയായ മഹാദേവന് മഹാരുദ്ര കലശാഭിഷേകവും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.