തിരുവനന്തപുരം: പഠനഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി പ്ലസ് വൺ, പ്ളസ് ടു പരീക്ഷയിൽ നിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങളുടെ ലിസ്റ്റ് എസ്.സി.ഇ.ആർ.ടി പ്രസിദ്ധീകരിച്ചു.മാത്സ്, ബയോളജി, കെമിസ്ട്രി, ഫിസിക്സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഫണ്ടമെന്റൽസ് ഒഫ് ഫിസിക്കൽ ജിയോഗ്രഫി, ഇന്ത്യ: ഫിസിക്കൽ എൻവയോൺമെന്റ്, പ്രാക്ടിക്കൽ വർക്ക് ഇൻ ജിയോഗ്രഫി, സൈക്കോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്- പൊളിറ്റിക്കൽ തിയറി, ഇക്കണോമിക്സ് വിഷയങ്ങളുടെ ചില പാഠഭാഗങ്ങളാണ് ഒഴിവാക്കിയത്. അതേസമയം, എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ ഗുജറാത്ത് കലാപം, മുഗൾ ചരിത്രം എന്നിവയുടെ പാഠഭാഗങ്ങൾ പരീക്ഷയ്ക്ക് പരിഗണിക്കാൻ സംസ്ഥാന കരിക്കുലം സബ്കമ്മിറ്റി തീരുമാനിച്ചു. വിവരങ്ങൾ
https://scert.kerala.gov.inലെ ‘WHATS NEW’ എന്ന ലിങ്കിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |