കിഴക്കമ്പലം: പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ട അസാം സ്വദേശിയായ പ്രതിയെ അന്യസംസ്ഥാന തൊഴിലാളികളെ രംഗത്തിറക്കി കുന്നത്തുനാട് പൊലീസ് പിടികൂടി.ലാപ് ടോപ്പ് മോഷണക്കേസിൽ പിടികൂടി കോലഞ്ചേരി കോടതിയിൽ ഹാജരാക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് അസാം സ്വദേശി നജ്മൽ ഹക്ക് (25) തിങ്കളാഴ്ച രാത്രി 9ന് ഓടി രക്ഷപ്പെട്ടത്. പട്ടിമറ്റത്തും പരിസരത്തും രാത്രി തന്നെ പൊലീസും നാട്ടുകാരും ചേർന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പെരുമ്പാവൂർ മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികളിൽ ചിലരെ പൊലീസ് കളത്തിലിറക്കി. പ്രതിയെ പിടിക്കാൻ സഹായിക്കുന്നവർക്ക് മികച്ച പാരിതോഷികവും ഓഫർ ചെയ്തു. ഇതോടെ പല സംഘങ്ങളായി 'ഭായിമാർ' പുലർച്ചെ മുതൽ തെരച്ചിൽ തുടങ്ങി. ഒടുവിൽ ബിവറേജസ് ഷോപ്പിനടുത്ത് നജ്മലിനെ കണ്ടെത്തി പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |