കൊല്ലം: കൊല്ലം ബാറിലെ സീനിയർ അഭിഭാഷകൻ അഡ്വ. വി.സുഗതൻ (73) നിര്യാതനായി. കൊല്ലം മുളങ്കാടകം ഹരി മന്ദിരത്തിൽ പരേതനായ വിശ്വംഭരന്റെയും സുമതിയുടെയും മകനാണ്. അറിയപ്പെടുന്ന പ്രമുഖ സിവിൽ അഭിഭാഷകനായിരുന്നു. കല്ലുവാതുക്കൽ മദ്യദുരന്ത കേസിലും കുപ്പണ മദ്യദുരന്ത കേസിലും സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു. വിദേശ രാജ്യത്തെ കോടതി വിധി ഇന്ത്യയിൽ നടപ്പാക്കുന്നത് സംബന്ധിച്ച് കൊല്ലം സബ് കോടതിയിൽ നടന്ന വാർത്താപ്രാധാന്യം നേടിയ കേസിൽ അഭിഭാഷകനായിരുന്നു.
സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുടുംബവീടായ മങ്ങാട് കായൽവാരത്ത് വീട്ടുവളപ്പിൽ. ഭാര്യ: ലത. മക്കൾ: ഹരി സുഗതൻ, അഡ്വ. എസ്. ശ്രീലത.
മരുമക്കൾ: കൃഷ്ണപ്രിയ, അഭയ് കാവ്യാടൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |