SignIn
Kerala Kaumudi Online
Thursday, 19 September 2024 3.48 AM IST

100-ാം എപ്പിസോഡിന്റെ തിളക്കത്തിൽ കൗമുദി ടിവിയിലെ ലൈഫ് ഡോക്ടർ

Increase Font Size Decrease Font Size Print Page
1

തിരുവനന്തപുരം: കൗമുദി ടിവി സംപ്രേഷണം ചെയ്യുന്ന ലൈഫ് ഡോക്ടർ നൂറാം എപ്പിസോഡിന്റെ തിളക്കത്തിൽ. 100 എപ്പിസോഡുകൾ പിന്നിടുമ്പോൾ മോട്ടിവേഷണൽ പ്രോഗ്രാം രംഗത്ത് വളരെയേറെ ജനശ്രദ്ധ പിടിച്ചുപറ്റിയ പരിപാടിയായി ലൈഫ് ഡോക്ടർ മാറിക്കഴിഞ്ഞു. ലൈഫ് ഡോക്ടർ എന്ന മഹത്തായ ആശയം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് ഡോക്ടർ പ്രവീൺ റാണയാണ്. ലൈഫ് ഡോക്ടർ പരിപാടിയിലൂടെ ഇന്ത്യയെ ലോകത്തിന്റെ മുന്നിൽ ഒന്നാമതാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഡോക്ടർ പ്രവീൺ റാണ നൂറോളം വിജയമന്ത്രങ്ങൾ ജനങ്ങൾക്ക്‌ ഇതിനകം നൽകിക്കഴിഞ്ഞു. കൗമുദി ടിവി സീനിയർ പ്രൊഡ്യൂസർ റിയാസ് ബിൻ ഷറഫ് സംവിധാനം ചെയ്യുന്ന ലൈഫ് ഡോക്ടറിന്റെ അവതാരക ഷാന ജെസനാണ്. ലൈഫ് ഡോക്ടറിന്റെ നൂറാം എപ്പിസോഡ് ആഘോഷം കൗമുദി ടിവി സ്റ്റുഡിയോയിൽ നടന്നു. ആഘോഷത്തിന്റെ ഭാഗമായി നൂറ് എപ്പിസോഡ് പിന്നിട്ട ലൈഫ് ഡോക്ടർ പ്രവീൺ റാണയ്ക്ക് സിനിമ സീരിയിൽ താരം സരിത ബാലകൃഷ്ണൻ ഉപഹാരം നൽകി ആദരിച്ചു. കൗമുദി ടിവി ജനറൽ മാനേജർ (മാർക്കറ്റിംഗ്) സുധീർ കുമാർ, കൗമുദി ടിവി കോർപ്പറേറ്റ് മാനേജർ മനീഷ് കൃഷ്ണ, കൗമുദി ടിവി ചീഫ് പ്രൊഡ്യൂസർമാരായ കിഷോർ കരമന, രാംജി കൃഷ്ണൻ, സീനിയർ പ്രൊഡ്യൂസർ റിയാസ് ബിൻ ഷറഫ്, അവതാരക ഷാന എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CHANNEL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.