SignIn
Kerala Kaumudi Online
Friday, 26 April 2024 6.17 AM IST

അഗ്നിപഥ് റിക്രൂട്ട്മെന്റ് ഇന്ന് കൊല്ലത്ത് തുടങ്ങും

njgh

തിരുവനന്തപുരം: കരസേനയിലെ അഗ്നിപഥ് വിഭാഗത്തിലേക്ക് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളിൽ നിന്നുള്ളവരുടെ റിക്രൂട്ട്മെന്റ് ഇന്ന് കൊല്ലം ലാൽബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ആരംഭിക്കും.രാവിലെ എട്ടിന് ജില്ലാകളക്ടർ അഫ്സാന പർവ്വീൺ ഉദ്ഘാടനം ചെയ്യും.ആർമി റിക്രൂട്ട്മെന്റ് ബാംഗ്ളൂർ സോൺ മേധാവി ബ്രിഗേഡിയർ എ.എസ്.വലിമ്പേ,പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.ഒാൺലൈനായി രജിസ്റ്റർ ചെയ്ത 25367 ഉദ്യോഗാർത്ഥികളുടെ ഫിസിക്കൽ,മെഡിക്കൽ പരിശോധനകളാണ് നടത്തുക.24ന് സമാപിക്കും.കൂടാതെ കരസേനയിലെ നഴ്സിംഗ് അസിസ്റ്റന്റ്,മതഅദ്ധ്യാപകർ തുടങ്ങിയ ഒഴിവുകളിലേക്ക് കേരളം,ലക്ഷദ്വീപ്,കർണാടക എന്നിവിടങ്ങളിലുള്ള 11500 അപേക്ഷകരുടെ ഫിസിക്കൽ,മെഡിക്കൽ ടെസ്റ്റുകൾ 26 മുതൽ 29 വരെ കൊല്ലം സ്റ്റേഡിയത്തിൽ നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.