ആലപ്പുഴ : എസ്.എൻ.പുരം കലാസാഗർ ഗ്രന്ഥശാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം രുപയുടെ ഗ്രന്ഥശാല കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഡ്വ.എ.എം ആരിഫ് എം.പി നിർവ്വഹിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി സിബിമോൻ സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് മെമ്പർ വി.ഉത്തമൻ, ചേർത്തല താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി നന്ദകുമാർ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് അംഗം സി.കെ പുഷ്പാംഗദൻ എന്നിവർ സംസാരിച്ചു. ക്ളബ്ബ് പ്രസിഡന്റ് പി.കാർത്തികേയൻ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |