കാസർകോട്: കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ സി.കെ.ശ്രീധരൻ നാലര പതിറ്റാണ്ടുകാലത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിൽ ചേരുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും. കോൺഗ്രസ് പുനഃസംഘടനയിൽ ഒഴിവാക്കപ്പെട്ടതും കെ.സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസവുമാണ് പാർട്ടി വിടാൻ കാരണമെന്നാണ് സൂചന. സി.കെ.ശ്രീധരന്റെ ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ കാഞ്ഞങ്ങാട് എത്തിയത് മുതൽ അദ്ദേഹം സി.പി.എമ്മിലേക്ക് പോകുമെന്നുള്ള അഭ്യൂഹം ശക്തമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |