ബയ്റേലി: ടിക്കറ്രിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ടി ടി ഇ ട്രെയിനിൽ നിന്ന് യാത്രക്കാരനെ തള്ളിയിട്ടു. കാല് അറ്റുപോയ ഇയാളെ ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യു പിയിലെ ബറേലി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പ്രതിയായ ടി ടി ഇ സുപൻ ബോറയ്ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
ദിബ്രുഗഢ് - ന്യൂഡൽഹി രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്യവേയാണ് പട്ടാളക്കാരനായ സോനുവും ടി ടി ഇയായ സുപനും തമ്മിൽ ടിക്കറ്റിനെ ചൊല്ലി തർക്കമുണ്ടായത്. തർക്കം രൂക്ഷമായപ്പോൾ സോനുവിനെ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് സുപൻ തള്ളിയിടുകയായിരുന്നു. കാൽ അറ്റുപോയ സോനുവിനെ ഉടൻ തന്നെ സമീപത്തെ മിലിട്ടറി ആശുപത്രിയിൽ എത്തിച്ചു.
ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് പൊലീസ് അറിയിച്ചത്.സംഭവത്തെ തുടർന്ന് സുപൻ ഒളിവിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുകയാണെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |