തൃശൂർ: ജോലി ചെയ്യാതെ രജിസ്റ്ററിൽ ഒപ്പുവച്ചെന്ന് കണ്ടെത്തിയ ബെവ്കോ ജീവനക്കാരിക്ക് സസ്പെൻഷൻ. ബെവ്കോ യൂണിയൻ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. പ്രതിഭയെയാണ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. തൃശൂർ വെയർഹൗസിലെ ലേബലിംഗ് തൊഴിലാളിയായ പ്രതിഭ 2020 ഡിസംബറിൽ മൂന്ന് ദിവസവും 2021 സെപ്തംബറിൽ ഒരു ദിവസവും ജോലിക്കെത്തിയിരുന്നില്ല. എന്നാൽ രജിസ്റ്ററിൽ തിരുത്തി ഹാജർ രേഖപ്പെടുത്തി ശമ്പളം വാങ്ങിയെന്നാണ് കണ്ടെത്തൽ. ഹാജർ ബുക്കിൽ തിരുത്തൽ വരുത്തി വ്യാജരേഖ ചമച്ചെന്ന് ചൂണ്ടിക്കാട്ടി ബെവ്കോയുടെ ജില്ലാ ഓഡിറ്റ് വിഭാഗം പ്രതിഭയ്ക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് ആദ്യം പുറത്തുവന്നില്ലെങ്കിലും തലപ്പത്ത് ഉദ്യോഗസ്ഥർ മാറിയതോടെ നടപടിയെടുത്തു. തൃശൂർ വെയർഹൗസിലേക്ക് കരാറടിസ്ഥാനത്തിൽ ലേബലിംഗ് വിഭാഗത്തിൽ കയറിയ ഇവരെ പിന്നീട് സ്ഥിരപ്പെടുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |