മുംബയ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും പി.സി.സി അദ്ധ്യക്ഷനുമായ കമൽനാഥിനെയും ഭാരത് ജോഡോ യാത്ര ഇൻഡോറിൽ പ്രവേശിക്കുന്ന ദിവസം ബോംബ് സ്ഫോടനത്തിലൂടെ വധിക്കുമെന്നാണ് ഭീഷണി. ഇൻഡോറിലെ പലഹാരക്കടയിലാണ് തപാൽമാർഗം കത്ത് വന്നത്. പിതാവ് രാജീവ് ഗാന്ധിയുടെ ഗതിയാണ് രാഹുലിനെയും കാത്തിരിക്കുന്നതെന്നാണ് കത്തിലുള്ളതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സിഖ് വിരുദ്ധ കലാപത്തെ കുറിച്ചും കത്തിൽപരാമർശമുണ്ട്. കത്ത് കടയുടമ പൊലീസിന് കൈമാറി. രാജ്യത്തിനായി ജീവൻ കൊടുത്ത കുടുംബത്തിലെ ഒരംഗത്തിനുകൂടി ഭീഷണി നേരിടുന്നതായും കേന്ദ്ര ആഭ്യന്തരവകുപ്പ് വിഷയം ഗൗരവത്തോടെ എടുക്കണമെന്നും കോൺഗ്രസിന്റെ സംസ്ഥാന മാദ്ധ്യമവിഭാഗം മേധാവി കെ.കെ. മിശ്ര ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെക്കണ്ട് കമൽനാഥ് ജോഡോ യാത്രയ്ക്ക് സുരക്ഷ ആവശ്യപ്പെട്ടതായും മിശ്ര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |