ആലപ്പുഴ: വൺ മില്ല്യൺ ഗോൾ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായ പരിശീലന പദ്ധതിക്ക് തുമ്പോളി ഫുട്ബാൾ ആക്കാഡമിയിൽ തുടക്കമായി. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി. ജി.വിഷ്ണു ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. ഗോൾ പരിശീലന പദ്ധതിക്കു വേണ്ടി അക്കാഡമിക്ക് അനുവദിച്ച ഫുട്ബാളുകൾ അദ്ദേഹം കൈമാറി. തുമ്പോളി വാർഡ് കൗൺസിലർ ഡോ. ലിന്റാ ഫ്രാൻസിസ്, ഗ്രിസിൽഡ കെ.സേവ്യർ, പി.എ.സാബു, തൃപ്തികുമാർ, മനോജ് വർഗ്ഗീസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |