സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ നിമിഷ സജയൻ പങ്കുവച്ച പുതിയ ചിത്രങ്ങളിൽ കണ്ണുടക്കി ആരാധകർ. പരസ്പരം ഹഗ് ചെയ്ത് സന്തോഷപൂർവം നിൽക്കുന്ന ചിത്രങ്ങളാണ് നിമിഷ പങ്കുവച്ചിരിക്കുന്നത്. ഇംഗ്ളണ്ടിൽ നിന്നുള്ള നടൻ അന്റോണിയോ ആകിൽ ആണ് നിമിഷയോടൊപ്പം ചിത്രത്തിൽ ഉള്ളത്. കഴിഞ്ഞ ദിവസം അന്റോണിയുടെ പിറന്നാളായിരുന്നു. പിറന്നാൾ ആശംസകൾ സൂപ്പർ സ്റ്റാർ എന്നുകുറിച്ചുകൊണ്ടാണ് നിമിഷ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മിസ് യു എന്നും നിമിഷ കുറിച്ചു. നിമിഷയുടെ ആശംസയ്ക്ക് അന്റോണിയോ മറുപടി നൽകിയിട്ടുണ്ട്. ഞാൻ നിന്റെ മുഖം മിസ് ചെയ്യുന്നുവെന്നാണ് അന്റോണിയോ കുറിച്ചത്.നിമിഷ അഭിനയിച്ച ഇംഗ്ളീഷ് ചിത്രമായ ഫൂട് പ്രിന്റ്സ് ഓൺ വാട്ടറിൽ അന്റോണിയോ വേഷമിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യൻ ഫീച്ചർ ചിത്രമായാണ് നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഫൂട് പ്രിന്റ്സ് ഓൺ വാട്ടർ ഒരുങ്ങുന്നത്. ബോളിവുഡ് നടൻ ആദിൽ ഹുസൈൻ, മലയാളി താരം ലെന എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.