ആലപ്പുഴ: ആലപ്പുഴയെ ലഹരിവിമുക്ത ബാലസൗഹൃദ ജില്ലയാക്കാൻ കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളെയും ഒരു കുടക്കീഴിൽ ചേർത്ത് നിറുത്താൻ ബാലാവകാശ കമ്മിഷൻ നേതൃത്വം നൽകുമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷനംഗം അഡ്വ.ജലജ ചന്ദ്രൻ പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതിയും ബാലാവകാശ കമ്മീഷനുമായി ചേർന്ന് ശിശുവികാസ് ഭവനിൽ നടത്തിയ ജില്ലാ ബാലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.ഡി.ഉദയപ്പൻ അദ്ധ്യക്ഷത വഹിച്ചു. ബാലോത്സവത്തിന്റെ ഭാഗമായി മജിഷ്യൻ ദീപുരാജ് മാജിക് ഷോയും മാളവിക താരാട്ട് പാട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം.സി.പ്രസാദ്, സി.ഡബ്ള്യു.സി ചെയർപേഴ്സൺ അഡ്വ. ജി.വസന്തകുമാരിയമ്മ, മുനിസിപ്പൽ കൗൺസിലർ പ്രഭ ശശികുമാർ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ടി.വി.മിനിമോൾ, നസീർ പുന്നയ്ക്കൽ, കെ.നാസർ, പ്രിമ സുഭാഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |