SignIn
Kerala Kaumudi Online
Friday, 26 April 2024 9.51 AM IST

കൊല്ലംകാർ കില്ലാടികൾ തന്നെ, അഗ്നിവീർ റാലിയിൽ കായികപരീക്ഷ ജയിച്ചത് എത്രപേരെന്ന് അറിയുമോ?

agniveer

കൊല്ലം: കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടക്കുന്ന അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയിൽ 752 കൊല്ലത്തുകാർ കായിക പരീക്ഷ പാസായി.

19, 20 തീയതികളിലായാണ് ജില്ലയിൽ നിന്ന് രജിസ്റ്റർ ചെയ്തവരുടെ കായിക പരീക്ഷയും മെഡിക്കൽ ടെസ്റ്റും നടന്നത്. 19ന് 3163 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 2062 പേർ പങ്കെടുത്തു. 397 പേർ കായിക പരീക്ഷ പാസായി.

ഇന്നലെ 3228 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 2175 പേർ പങ്കെടുത്തു. 355 പേർ കായിക പരീക്ഷ പാസായി. റിക്രൂട്ട്മെന്റ് റാലി ഇന്നും തുടരും

ആദ്യം ഉയര പരിശോധന

റാലിയിൽ ഉദ്യോഗാർത്ഥികളുടെ ഉയരമാണ് ആദ്യം പരിശോധിക്കുക. അഡ്മിറ്റ് കാർഡ് പ്രകാരമുള്ള ഹാജർനില, സർട്ടിഫിക്കറ്റ് പരിശോധന എന്നിവ ഇതിനുള്ളിൽ ഉറപ്പാക്കിയിരുന്നു. 200 പേർ വീതമുള്ള ബാച്ചുകളായാണ് ഓടിക്കുന്നത്. 5 മിനിറ്റ് 45 സെക്കൻഡിനുള്ളിൽ 1.6 കിലോമീറ്റർ ഓടണം. 5 മിനിറ്റ് 30 സെക്കൻഡിനുള്ളിൽ ഓട്ടം പൂർത്തിയാക്കുന്നവർക്ക് 60 മാർക്കും 5 മിനിറ്റ് 31 സെക്കൻഡ് മുതൽ 5 മിനിറ്റ് 45 സെക്കൻഡ് വരെയുള്ള സമയ പരിധിയിൽ ഓട്ടം പൂർത്തിയാക്കുന്നവർക്ക് 48 മാർക്കും ലഭിക്കും. തുടർന്ന്, ഒമ്പത് അടി വീതിയുള്ള കുഴി ചാടിക്കടക്കുന്ന ലോംഗ് ജംപും സിഗ് സാഗ് ബീമിന് മുകളിലൂടെയുള്ള ബോഡി ബാലൻസിംഗ് ടെസ്റ്റും പൂർത്തിയാക്കണം. ഇതിനുശേഷം കുറഞ്ഞത് 6 മുതൽ 10 വരെ പുൾ അപ്പുകൾ ചെയ്യണം. 10 പുൾ അപ്പുകൾക്ക് 40 മാർക്ക് ലഭിക്കും. 9 മുതൽ 6 വരെയുള്ള പുൾ-അപ്പുകൾക്ക് യഥാക്രമം 33, 27, 21, 16 മാർക്ക് ലഭിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രീ-മെഡിക്കൽ പരിശോധനയ്ക്ക് വിധേയരായി. ഉയരം, ഭാരം, നെഞ്ച് വികാസം എന്നിവ അളക്കുന്നതാണ് പ്രീമെഡിക്കൽ പരിശോധന. വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ അടുത്ത ദിവസം ആർമി മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റിന് ഹാജരാക്കും.

പൊതുപ്രവേശന പരീക്ഷ ജനു. 15ന്

ശാരീരിക ​- വൈദ്യ പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾ എഴുത്ത് പരീക്ഷയ്ക്ക് ഹാജരാകണം, പൊതു പ്രവേശന പരീക്ഷ 2023 ജനുവരി 15ന് നടക്കും. യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളെ പരിശീലനത്തിന് ആർമിയുടെ നിയുക്ത പരിശീലന കേന്ദ്രങ്ങളിലേക്ക് അയക്കും.

ആർമി റിക്രൂട്ട്മെന്റ് റാലി 26 മുതൽ

അഗ്നിപഥ് റാലി കൂടാതെ, നവംബർ 26 മുതൽ 29 വരെ സോൾജിയർ ടെക്‌നിക്കൽ നഴ്‌സിംഗ് അസിസ്റ്റന്റ് / നഴ്‌സിംഗ് അസിസ്റ്റന്റ് വെറ്ററിനറി, ജൂനിയർ കമ്മിഷൻഡ് ഓഫീസർ (മത അദ്ധ്യാപകൻ) എന്നീ വിഭാഗങ്ങളിലേക്ക് ആർമി റിക്രൂട്ട്‌മെന്റ് റാലിയും ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കായാണ് റാലി. റാലിയുടെ അവസാന ശാരീരികക്ഷമതാ പരിശോധന നവംബർ 28നും അവസാന വൈദ്യ പരിശോധന നവംബർ 29നും നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AGNIVEER, KOLLAM, INDIANARMY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.