SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.22 PM IST

ഓഹരിയുടെ പേരിൽ തട്ടിപ്പ്, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്‌തു

kerala-police

തിരുവനന്തപുരം: ഓഹരിവിപണിയിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആർ.കെ.രവിശങ്കറിനെ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാലക്കാട് ജില്ലാ പൊലീസ് മേധാവി വിശ്വനാഥ്. ആർ ആണ് നടപടി സ്വീകരിച്ചത്.

അച്ചടക്കമുള്ള സേനയിലെ ഉത്തരവാദിത്തമുള്ള പൊലീസ് ഉദ്യോഗസ്ഥനായ രവിശങ്കറിന്റെ പെരുമാറ്റം ന്യായീകരിക്കാനാവാത്തതും പൊതുജനങ്ങൾക്കിടയിൽ പൊലീസിന്റെ യശസ്സിന് കളങ്കവും വകുപ്പിന് അപകീർത്തിയും ഉണ്ടാക്കുന്നതുമാണെന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു.

രവിശങ്കറിനെതിരെ നെടുമങ്ങാട്, പാങ്ങോട് പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ലാ ക്രൈം റിക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി വകുപ്പുതല അന്വേഷണം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, SHARE MARKET FRAUD, KERALA POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.